1.ശ്രീധർമ്മശാസ്തർ നമസ്കരോമ്യദ്യ തേ
പാദാരവിന്ദം ശരണം ഹി മാദൃശാം
ഉച്ച്‍രുംഖലം മമ പഞ്ചേന്ദ്രിയം ഭവാൻ
പാവനമാർഗേണ ചാലയേത് സർവദാ
സ്വാമിൻ ശരണ മയ്യപ്പാ !
=ശ്രീധർമ്മശാസ്താവേ ! എന്നെപ്പോലെ ഉള്ളവർക്ക് ശരണം (ആശ്രയം) തന്നെ ആയിട്ടുള്ള അങ്ങയുടെ പാദാരവിന്ദം ഞാൻ നമസ്കരിക്കുന്നു. നിയന്ത്രണമില്ലാത്ത എന്റെ പഞ്ചേന്ദ്രിയങ്ങളെ അങ്ങ് പാവനമായ മാർഗത്തിലൂടെ എപ്പോഴും സഞ്ചരിപ്പിച്ചാലും.
സ്വാമിയേ ശരണ മയ്യപ്പാ !
2.അയ്യപ്പസേവാസമാജസ്യ സ്യാമഹൻ
നമ്ര: സദസ്യശ്ചരൻ ധർമമേവ ഹി
ഭൂമൗ തു ക്ലേശേന ജീവതാം പ്രാണിനാം
സേവനേദേഹി മേ ശക്തിം ദയാനിധേ
സ്വാമിൻ ശരണ മയ്യപ്പാ !
=ധർമ്മം തന്നെ ആചരിച്ചുകൊണ്ടു ഞാൻ അയ്യപ്പ സേവാ സമാജത്തിന്റെ വിനീതനായ അംഗം ( സദസ്യൻ ) ആകുന്നു. ദയാനിധേ, ഭൂമിയിൽ ക്ലേശിച്ചു ജീവിക്കുന്ന പ്രാണികളെ സേവിക്കുന്നതിനു എനിക്കു ശക്തി നൽകേണമേ.
സ്വാമിയേ ശരണമയ്യപ്പാ
മാരുതേർ മാനസേ ഭക്തിർ യഥാതഥാ
ഭൂയാതചഞ്ചലാ ഭക്തിശ്ച മേ ഹൃദീ
കർമ്മനിഷ്ഠാ വയം ഭൂയാസ്മ സേവകാ
ഹൃത്തടേ ദംഭവിഹീനാ ഭവേമ ച
സ്വാമിൻ ശരണ മയ്യപ്പാ !
=മാരുതിയുടെ(ഹനുമാന്റെ) മനസ്സിൽ ഉള്ള ഭക്തി എവ്വിധമോ, അതെ വിധത്തിൽ എന്റെ മനസ്സിലും അങ്ങയോട് അചഞ്ചലമായ ഭക്തി ഉണ്ടായിരിക്കേണമേ. ഞങ്ങൾ കർമ്മനിഷ്ഠരായ സേവകരായി തീരേണമേ. ഞങ്ങളുടെ ഹൃത്തടത്തിൽ (ഹൃദയത്തിൽ) ലവലേശം അഹങ്കാരമില്ലാതിരിക്കേണമേ.
സ്വാമിയേ ശരണമയ്യപ്പാ
ഭദ്രാണി ദ്രഷ്ടും സുദൃഷ്‌ടിം ച ദേഹിന:
ദോഷാപഹാരായ ശക്തിം ച ദേഹിന:
അയ്യപ്പതത്ത്വസ്യ ജ്ഞാനം ഹി ദേഹിന:
പ്രാപ്നുയാമോ വയം ശീഘ്രം ഹി ത്വത്പദം
സ്വാമിൻ ശരണ മയ്യപ്പാ !
=മറ്റുള്ളവരുടെ നന്മകൾ മാത്രം കാണാനുതകുന്ന സുദൃഷ്ടി ഞങ്ങൾക്ക് നൽകിയാലും. (സമൂഹത്തിൽ ഉള്ള) ദോഷങ്ങളെ അകറ്റുവാൻ തക്കതായ ശക്തിയും ഞങ്ങൾക്ക് നൽകൂ. അയ്യപ്പന്റെ തത്ത്വത്തെ കുറിച്ചുള്ള ജ്ഞാനവും ഞങ്ങൾക്ക് നൽകിയാലും. അങ്ങയുടെ പദത്തെ ഞങ്ങൾ ശീഘ്രം പ്രാപിക്കേണമേ.
സ്വാമിൻ ശരണമയ്യപ്പാ
5.ജന്മപ്രാപ്താ ജനാ പുണ്യഭൂ ഭാരതേ
സുവ്രതൈർദേവ തേ സേവയാ നിർമലാ
താമസഭാവം പരിത്യജ്യ സദ്ഗതിം
സാധയേയുസ്തത്ര ഭൂയാസ്മ സാധനം
സ്വാമിൻ ശരണ മയ്യപ്പാ !
=ദേവാ (ഭഗവാനേ), പുണ്യഭൂമിയായ ഭാരതത്തിൽ ജന്മം നേടിയ എല്ലാ ജനങ്ങളും, നല്ല വ്രതങ്ങൾ കൊണ്ടും അങ്ങയുടെ സേവ കൊണ്ടും നിഷ്കളങ്കരായി തീർന്നു, അവരുടെ താമസ ഭാവം വെടിഞ്ഞു സദ്ഗതിയെ സാധിക്കട്ടെ (നേടട്ടെ). അക്കാര്യത്തിൽ ഞങ്ങൾ ഉപകരണമായി തീരട്ടെ.
സ്വാമിയേ ശരണമയ്യപ്പാ
തത്ത്വമസീതിയജ് ജ്ഞാനം പ്രകാശിതം
തന്മേ ഹൃദന്തേ പ്രകാശതാം സർവദാ
സ്വാർത്ഥലോഭാദിഭിർബദ്ധം തു ജന്മ മേ
വ്യർത്ഥം ന ഭൂയാദിതീഹമേ പ്രാർത്ഥന
സ്വാമിൻ ശരണ മയ്യപ്പാ !
തത്ത്വമസി എന്നുള്ളത് കൊണ്ട് (എന്ന വാക്യം കൊണ്ട്) ഏതു ജ്ഞാനമാണോ പ്രകാശിക്കപ്പെട്ടതു, അത് എന്റെ ഹൃദയത്തിനുള്ളിൽ എപ്പോഴും പ്രകാശിക്കട്ടെ. എന്റെ ഈ ജന്മം സ്വാർത്ഥത്തിനാലും ലോഭത്തിനാലും ( അത്യാഗ്രഹത്തിനാലും) ബന്ധിക്കപ്പെട്ടു വ്യർത്ഥമായിത്തീരരുതേ എന്നതാണ് ഇവിടെ എന്റെ പ്രാർത്ഥന.
സ്വാമിയേ ശരണമയ്യപ്പാ …. ( 3 )